ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by MM Akbar
MM AkbarReply to Qur'an Criticism | Quran is invincible ദൈവികമെന്ന് സ്വയം അവകാശപ്പെടുന്ന ഇന്ന് നിലനില്‍ക്കുന്ന ഒരേയൊരു വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. കേവലം അവ കാശവാദമുന്നയിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്. മറിച്ച്, മാനവി കതയെ ആ അവകാശവാദം അനുഭവിക്കാന്‍ ക്ഷണിക്കുന്നുണ്ടത്. ഖുര്‍ആന്റെ ദൈവികതയില്‍ സംശയിക്കുന്നവരോട് നിഷ്പക്ഷ മായും നിഷ്‌കപടമായും അതിനെ പഠിക്കുവാനും പരിശോധനാ വിധേയമാക്കുവാനും അത് ആഹ്വാനം ചെയ്യുന്നു. ഖുര്‍ആന്റെ ദൈവികതക്കുമേല്‍ സംശയം ജനിപ്പിക്കുന്നവര്‍ പ്രഥമമായി കൈ വെക്കുന്ന മേഖലകളിലൊന്നാണ് അതിന്റെ വിശുദ്ധി. അഥവാ അവതരിക്കപ്പെട്ട അതേ വിശുദ്ധിയില്‍ ഇന്നു ഖുര്‍ആന്‍ ലഭ്യമല്ല എന്നതാണവരുടെ ആരോപണം. പ്രസ്തുത ആരോപണത്തിന്റെ മുനയൊടിക്കുന്ന Series. ഖുര്‍ആന്റെ സംരക്ഷണത്തിനെതിരെ ഇന്നോളം ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി. അവതരണത്തിലും ക്രോഡീകരണത്തിലും സംരക്ഷണത്തിലുമെല്ലാം തന്നെ ദൈവിക ഇടപെടലുകള്‍ അനുഭ വവേദ്യമാക്കുന്ന ഖുര്‍ആന്‍ ജ്ഞാനാന്വേഷികളെ അത്ഭുതപ്പെടുത്തുമെന്നതിന് ഈ Series സാക്ഷി.
- No. of episodes: 32
- Latest episode: 2024-06-26
- Religion & Spirituality Islam